chitti

മുണ്ടൂർ: കൈപറമ്പ് പഞ്ചായത്ത്, കൃഷി ഭവൻ, മുണ്ടൂർ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ നേതൃത്വത്തിൽ മുണ്ടൂരിൽ വച്ച് കർഷക ദിനാഘോഷം നടത്തി. വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. കൈപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉഷാദേവി സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം. ലെനിൻ അദ്ധ്യക്ഷനായി. കൃഷി, മണ്ണുപരിപാലനത്തെ കുറിച്ച് ഡോ. ടി.എസ്. സന്ധ്യ, ജല സംരക്ഷണം, കൃഷി രീതി എന്നിവയെക്കുറിച്ച് വർഗീസ് തരകൻ എന്നിവർ ക്‌ളാസെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.