1

തൃശൂർ: പത്താം ത്രോ ബോൾ ചാമ്പ്യൻഷിപ്പ് തൃശൂർ ഈസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ ജിജോ ഉദ്ഘാടനം ചെയ്തു. ജില്ലാ ത്രോ ബോൾ അസോസിയേഷൻ പ്രസിഡന്റ് വി.യു. ഉണ്ണിക്കൃഷ്ണൻ, അരവിന്ദ് ബാബു, എം. ആകാശ് എന്നിവർ സംസാരിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം ക്ഷത്രിയ കയ്പമംഗലത്തിനാണ്. രണ്ടാം സ്ഥാനം നോട്ടർ ഡാം സ്‌പോർട്‌സ് ക്ലബ് വെട്ടിക്കുഴിയും മൂന്നാം സ്ഥാനം എസ്.എൻ.എസ് സമാജം എടമുട്ടവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്.എൻ വിദ്യാഭവൻ ചെന്ത്രാപ്പിന്നിയും രണ്ടാം സ്ഥാനം പ്ലേ ബോൾ സ്‌പോർട്‌സ് ക്ലബ് വാടാനപ്പിള്ളിയും മൂന്നാം സ്ഥാനം നോട്ടർ ഡാം സ്‌പോർട്‌സ് ക്ലബ്ബും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം സംസ്ഥാന സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. രവി നിർവഹിച്ചു.