1

തൃശൂർ: വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്‌കൃത വാരാചരണത്തിന് തുടക്കം. ചാവക്കാട് താലൂക്ക് അദ്ധ്യക്ഷൻ ടി.കെ. അശോകൻ അദ്ധ്യക്ഷനായി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നിന്നും എസ്.എസ്.എൽ.സി സംസ്‌കൃതം പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ ഒ.യു. ഗോകുലനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രശിക്ഷണ പ്രമുഖൻ ഡി. പ്രകാശ് മുഖ്യഭാഷണം നടത്തി. ഇ.ബി. ഹേമലത, താലൂക്ക് കാര്യദർശിനി ടി. സുമ, ജയദേവി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.