1

തൃശൂർ: ബഹ്‌റൈൻ കേരളീയ സമാജം പ്രവാസി കുടുംബ സംഗമം 'ഹാർമണി 2024' ഇന്നു തൃശൂരിൽ നടക്കും. തൃശൂർ ഗ്രാൻഡ് ഹയാത്ത് റിജൻസിയിൽ ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന പരിപാടിയിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, മന്ത്രിമാരായ കെ. രാജൻ, മന്ത്രി റോഷി അഗസ്റ്റിൻ, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ഷാഫി പറമ്പിൽ, മുൻ മന്ത്രിമാരായ രമേശ് ചെന്നിത്തല, എം.കെ. മുനീർ, പി. ബാലചന്ദ്രൻ എം.എൽ.എ, വിഴിഞ്ഞം തുറമുഖം മാനേജിംഗ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, രമ്യ ഹരിദാസ്, കെ.എസ്. ശബരീനാഥ്, പ്രശസ്ത സാഹിത്യകാരൻ ടി. പദ്മനാഭൻ, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, മജീഷ്യൻ സമ്രാട്ട് തുടങ്ങിയ പ്രമുഖർ പ്രസംഗിക്കും. അറുന്നൂറോളം പ്രവാസികൾ പങ്കെടുക്കും. ബഹ്‌റൈൻ മലയാളി പ്രവാസി അസോസിയേഷന്റെ സഹകരണത്തോടെയാണ് ഹാർമണി കുടുബ സഗമ ഒരുക്കുന്നതെന്ന് ജനറൽ കൺവീനർ ജോസ് പുതുക്കാടൻ അറിയിച്ചു.