തൃശൂർ: പെരുവനം ഗ്രാമസഭയുടെ മുഖ്യമേൽനോട്ടത്തിൽ ചിറക്കാക്കോട് എളങ്ങള്ളൂർ മനയിൽ നടക്കുന്ന സോമയാഗത്തിന്റെ ഭാഗമായി യാഗ വിളംബര ഘോഷയാത്ര മൂകാംബിക ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ചു. ക്ഷേത്രം പൂജാരിമാരായ കാളിദാസ ഭട്ട്, സുരേഷ് ഭട്ട് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിളംബരഘോഷയാത്ര ആരംഭിച്ചത്. കർണാടകയിലെയും കേരളത്തിലെയും വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയ ശേഷം 22ന് ഗുരുവായൂരിൽ എത്തിച്ചേരും. തുടർന്ന് പത്തരയോടെ വടക്കുന്നാഥ ക്ഷേത്രത്തിലെത്തും. അവിടെ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ എളങ്ങള്ളൂർ മനയിലേക്കെത്തും. തുടർന്ന് അന്നദാനം നടക്കും. അടുത്ത വർഷം എപ്രിൽ 28 മുതൽ മേയ് നാല് വരെയാണ് യാഗം.