വടക്കാഞ്ചേരി : പൂര ചടങ്ങുകൾ മികവുറ്റതാക്കാൻ എക്‌സ് പ്ലോസീവ് ചടങ്ങിൽ സമഗ്ര മാറ്റം അനിവാര്യമാണെന്ന് ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം വാർഷിക പൊതുയോഗം. പൂരം സ്മരണികയായ കാളി ചക്രയുടെ പ്രകാശന കർമ്മവും നടന്നു. കേരള ഫയർ ആൻഡ് റെസ്‌ക്യൂ ഡയറക്ടർ ജനറൽ ഡി.ജി.പി. കെ.പത്മകുമാർ ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു. ദേശം പ്രസിഡന്റ് എ.കെ. സതീഷ്‌കുമാർ അദ്ധ്യക്ഷനായി. പൂരത്തിന് കൊച്ചിൻ ദേവസ്വം ബോർഡിൽ നിന്നുള്ള ധനസഹായം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കാളിചക്ര ആദ്യ കോപ്പി മാദ്ധ്യമ പ്രവർത്തകൻ വി.മുരളി ഏറ്റുവാങ്ങി. ഇ കോപ്പിയുടെ സ്വിച്ച് ഓൺ കർമ്മം ഡോ:പി.എസ്.മോഹൻദാസ് നിർവഹിച്ചു. മുകുന്ദൻ കൊളഞ്ചേരി, ശ്രീനാഥ് പുഴങ്കര, രാഹുൽ ഓലശേരി, പി. എ. വിപിൻ,വി. ശ്രീധരൻ, ടി.കെ.സനീഷ് എന്നിവർ സംസാരിച്ചു. ഭാരാവാഹികളായി എ.കെ.സതീഷ്‌കുമാർ (പ്രസിഡന്റ്), പി.എ. വിപിനൻ (ജന:സെക്രട്ടറി), പി . പ്രസാദ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു .