1

തൃശൂർ: കൊൽക്കത്തയിൽ യുവഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തിയ നടത്തിയ 24 മണിക്കൂർ സമരം അവസാനിച്ചു. ശനിയാഴ്ച രാവിലെ ആരംഭിച്ച സമരം ഇന്നലെ രാവിലെ ആറിനാണ് അവസാനിച്ചത്. ഒ.പി ബഹിഷ്‌കരിച്ചായിരുന്നു സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജിലും ഡോക്ടർമാരും വിദ്യാർത്ഥികളും പണിമുടക്കിയത്.

മെഡിക്കൽ കോളേജിൽ ഇ.എൻ.ടി, പ്ലാസ്റ്റിക് സർജറി, പീഡിയാട്രിക്, ന്യൂറോ, യൂറോ വിഭാഗങ്ങളിലും ജനറൽ സർജറി വിഭാഗത്തിലുമായി മുൻകൂട്ടി നിശ്ചയിച്ചിരുന്ന അടിയന്തര പ്രധാന്യമില്ലാത്ത 20 ഓളം ശസ്ത്രക്രിയകൾ സമരത്തെത്തുടർന്ന് മാറ്റിവയ്ക്കേണ്ടി വന്നു. ഇത് രോഗികൾക്ക് ഏറെ ദുരിതമായി. അന്ത്യഹിത വിഭാഗവും അടിയന്തര ശസ്ത്രിക്രിയകളും മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്നത്. ജനറൽ സർജറി വിഭാഗത്തിൽ ആറ് ശസ്ത്രക്രിയകളാണ് മാറ്റിവച്ചത്.