zinagog
1

മാള: മാള ടൗണിലും സമീപ പ്രദേശങ്ങളിലും കുഴിയ്ക്കുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇനി പുരാവസ്തു വകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങണം. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പടെയുള്ള തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കും ഈ അനുമതി വേണം. സിനഗോഗ് സംരക്ഷിത സ്മാരകം നിലക്കൊള്ളുന്ന മേഖലയായതിനാലാണത്. തൃശൂർ ശക്തൻ തമ്പുരാൻ കൊട്ടാരം ചുമതലയുള്ള ഓഫീസറിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണമെന്നും കുഴിയ്ക്കുമ്പോൾ എന്തെങ്കിലും പുരാവസ്തുക്കൾ ലഭിച്ചാൽ അറിയിക്കണമെന്നും പുരാവസ്തു വകുപ്പിന്റെ അറിയിപ്പിലുണ്ട്. മാള സിനഗോഗിന്റെയും യഹൂദ സെമിത്തെരിയുടെയും ചുറ്റുവട്ടങ്ങളിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുരാവസ്തു വകുപ്പ് അനുശാസിക്കുന്ന നിയമം പാലിച്ചുകൊണ്ട് മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കൂ.