calendar
1

മാള : കൊല്ലവർഷം 1200ലെ മലയാളം കലണ്ടർ പുറത്തിറക്കി കുഴിക്കാട്ടുശ്ശേരി ഗ്രാമിക. മലയാളികൾ പരമ്പരാഗതമായി എഴുതി വന്നിരുന്ന അക്കങ്ങൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും അവയെ സംരക്ഷിക്കാനുമുള്ള ഉദ്യമത്തിന്റെ ഭാഗമാണ് പുതിയ കൊല്ലവർഷ കലണ്ടർ.
കലണ്ടറിന്റെ പ്രകാശനം കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ നിർവഹിച്ചു. തുമ്പൂർ ലോഹിതാക്ഷൻ അദ്ധ്യക്ഷനായി. ഫാ. ജോൺ കവലക്കാട്ട്, വനമിത്ര പുരസ്‌കാര ജേതാവ് വി.കെ. ശ്രീധരൻ, ഗ്രാമിക പ്രസിഡന്റ് പി.കെ. കിട്ടൻ, സെക്രട്ടറി എൻ.പി. ഷിന്റോ, ട്രഷറർ സി. മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.

ഇംഗ്ലീഷ് കലണ്ടറും
പുതു കൊല്ലവർഷ കലണ്ടറിൽ ചിങ്ങം മുതൽ കർക്കടകം വരെ 12 മാസത്തെ കലണ്ടറിൽ 2024 ആഗസ്റ്റ് 17 മുതൽ 2025 ആഗസ്റ്റ് 10 വരെയുള്ള ഇംഗ്ലീഷ് കലണ്ടറും ചേർത്തിട്ടുണ്ട്. ഓരോ തിയതിയിലും മലയാളം വട്ടെഴുത്ത് അക്കങ്ങൾക്ക് പുറമേ സാധാരണ ഉപയോഗിക്കുന്ന അക്കങ്ങളുമുണ്ട്. ആഴ്ചയിലെ 7 ദിവസങ്ങൾ രവി, ചന്ദ്രൻ, കുജൻ, ബുധൻ, ഗുരു, ശുക്രൻ, മന്ദൻ എന്നിവയാണ്. ഇവയോടൊപ്പം ഞായർ, സൺഡേ എന്നിങ്ങനെ ഓരോ ദിവസവും ചേർത്തിട്ടുണ്ട്.