kummatti

തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് പിന്നാലെ കുമ്മാട്ടി സംഘങ്ങളും നിവേദനവുമായി രംഗത്ത്. ഓണാഘോഷം സംബന്ധിച്ച അനിശ്ചിത്വം ഒഴിവാക്കുന്നതിന് നടപടി വേണമെന്നാവശ്യപ്പെട്ട് തൃശ്ശിവപേരൂർ കുമ്മാട്ടി സംഘം മന്ത്രി കെ. രാജന് നിവേദനം നൽകി. പതിറ്റാണ്ടുകളായി ആചാരാനുഷ്ഠാനങ്ങളോടെ നടത്തുന്ന കുമ്മാട്ടി നിറുത്തിവയ്ക്കാനുള്ള തീരുമാനത്തിൽ വ്യക്തതവേണമെന്നും അനിശ്ചിതത്വം നീക്കണമെന്നും നിവേദനത്തിലുണ്ട്. ഇതിനകം തന്നെ മുൻകൂറായി പലകാര്യങ്ങൾക്കും തുക ചെലവഴിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു. കിഴക്കുംപാട്ടുകര വടക്കുംമുറി കുമ്മാട്ടി കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത്, തെക്കുംമുറി കമ്മിറ്റി പ്രസിഡന്റ് എം. ഉണ്ണിക്കൃഷ്ണൻ, എസ്. സന്തോഷ് കുമാർ, ജി.ബി. കിരൺ, സുശീർ കോലേത്ത്, എം.ആർ. ഉണ്ണിക്കൃഷ്ണൻ, എം.വി. സജി, സി. വിഷ്ണു, കെ. സജേഷ്, ടി.ആർ. ഹരിഹരൻ, പി.വി. സുബ്രഹ്മണ്യൻ, എം.എച്ച്. ഹനീഷ്, വൈശാഖ് എന്നിവരടങ്ങുന്ന വിവിധ കുമ്മാട്ടി സംഘങ്ങലാണ് മന്ത്രിക്ക് നിവേദനം നൽകിയത്.