തൃശൂർ: തൃശൂരിൽ ലോഡ്ജിൽ വച്ച് രണ്ടുപേരെ ആക്രമിച്ച് 42 ലക്ഷത്തിലധികം രൂപയുടെ വാക്‌സ് ഗോൾഡും പണവും മറ്റും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പരപ്പനങ്ങാടി ചാപ്പടി ബീച്ച് സ്വദേശിയായ കൃഷ്ണപറമ്പിൽ വീട്ടിൽ ഇക്ബാലിനെ (35) ആണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ച് പ്രതികളെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
മലപ്പുറം, പരപ്പനങ്ങാടി, സ്റ്റേഷനുകളിലായി അഞ്ചോളം കേസുകളിൽ പ്രതിയാണ് ഇക്ബാൽ. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ഇളങ്കോയുടെ മേൽനോട്ടത്തിൽ എ.സി.പി: സലീഷ് ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൽ ടൗൺ ഈസ്റ്റ് സി.ഐ: എം.ജെ. ജീജോ, എ.എസ്.ഐ: മഹേഷ്‌കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സൂരജ്, സിവിൽ പൊലീസ് ഓഫീസർമാരായ ഹരീഷ്, ദീപക്, അജ്മൽ എന്നിവരുമുണ്ട്.