തൃശൂർ: ഒരേ ദിവസം തന്നെ ഒല്ലൂർ, മണ്ണുത്തി എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ ബൈക്കിലെത്തി സ്ത്രീകളുടെ മാല കവർച്ച നടത്തിയ കേസില പ്രതിയായ കൊട്ടാരക്കര നീലേശ്വരം സ്വദേശി റഷഭ് പി. നായരെ ( 28) സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക അന്വേഷണ സംഘവും ഒല്ലൂർ പൊലീസും ചേർന്ന് പിടികൂടി. ഒല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെന്മണിക്കര പി.ആർ. പടി സ്വദേശിനിയുടെയും മണ്ണുത്തി സ്റ്റേഷൻ പരിധിയിലെ പറവട്ടാനിയിൽ നിന്നുമാണ് പ്രതി കവർച്ച നടത്തിയത്. എറണാകുളം സെൻട്രൽ, എറണാകുളം ഹാർബർ, കൊട്ടാരക്കര, പീച്ചി എന്നീ പൊലീസ് സ്റ്റേഷനുകളിലായി അഞ്ചിലധികം കേസുകൾ നിലവിലുണ്ട്.