കയ്പമംഗലം: എസ്.എൻ.ഡി.പി യോഗം കയ്പമംഗലം ശാഖാ ഗുരുമന്ദിരത്തിന്റെ പുനർനിർമ്മാണത്തിന് ആരംഭം കുറിച്ചു. കുളങ്ങര ക്ഷേത്രം പുജാരി കണ്ണൻ ശാന്തിയുടെ കാർമികത്വത്തിൽ ഗുരുപൂജയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ഗുരുമന്ദിര നിർമ്മാണക്കമ്മിറ്റി ചെയർമാനും എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റുമായ പി.വി. സുധിപ് കുമാർ കല്ലിടൽ കർമ്മം നടത്തി. ശാഖാ പ്രസിഡന്റ് കാഞ്ഞിരപ്പറമ്പിൽ രാമചന്ദ്രൻ, സെക്രട്ടറി വനജാ ശിവരാമൻ, നിർമ്മാണക്കമ്മിറ്റി ട്രഷറർ രജി കൊല്ലപറമ്പത്ത്, വനിതാ സംഘം നേതാക്കളയ മാലിനി ജയപ്രകാശ്, രാഖി സൈലേഷ്, മൈക്രോ ഫൈനാൻസ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പെങ്കെടുത്തു.