c
ചേർപ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗത്തിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന വർണക്കൂടാരം.

ചേർപ്പ് : കുട്ടികൾക്ക് കളിച്ച് ഉല്ലസിച്ച് പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാനായി ചേർപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗത്തിൽ വർണക്കൂടാരം ഇന്ന് തുറക്കും. രാവിലെ 10 ന് സി.സി. മുകുന്ദൻ എം.എൽ.എ വർണക്കൂടാരം സമർപ്പിക്കും. അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതി പ്രകാരമാണ് സ്‌കൂളിൽ കുട്ടികൾക്ക് കളിച്ചും അവരുടെ അഭിരുചിക്കനുസരിച്ചും ഉല്ലസിക്കാൻ ഉതകുന്ന വർണക്കൂടാരം ഒരുക്കിയത്.

13 ഇടങ്ങൾ തയ്യാർ
വിശാലവും ശിശു സൗഹൃദവുമായ 13 പ്രവർത്തന ഇടങ്ങളാണ് വർണക്കൂടാരത്തിലുള്ളത്. കുഞ്ഞുങ്ങളുടെ ഭാഷാശേഷി വളർത്താൻ സഹായിക്കുന്ന ഭാഷാവികസനയിടം, ലഘു ശാസ്ത്ര പരീക്ഷണങ്ങൾക്കും നിരീക്ഷണത്തിനും അവസരം നൽകുന്ന ശാസ്ത്രീയ ഇടം, കളികളുടെ കണക്കിന്റെ ആദ്യപാഠങ്ങൾ നുണയുന്ന ഗണിതയിടം, വരയിടം, ആട്ടവും പാട്ടും, ശാസ്ത്രാനുഭവയിടം, ഹരിതോദ്യാനം, പഞ്ചേന്ദ്രിയാനുഭവ ഇടം, നിർമ്മാണയിടം, കരകൗശലയിടം, ഈ ഇടം, അകംകളിയിടം പുറംകളിയിടം എന്നിവയാണ് കുട്ടികളിലെ സർവോന്മുഖമായ വികസനത്തിന് ഉതകുന്ന 13 ഇടങ്ങൾ.