തൃശൂർ: ഹാർമണി സ്‌കൂൾ ഒഫ് മ്യൂസിക്കിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ സംഗീത സാക്ഷരതാ യജ്ഞം മൃദംഗ വാദകൻ ഡോ.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.എസ്.സുബ്ബലക്ഷ്മി അനുസ്മരണം നടന്നു. ചൊവ്വാഴ്ച്ച രാവിലെ 10.10ന് ഹാർമണി പെർഫോമിംഗ് ഗ്രൂപ്പിന്റെ ഗാനാഞ്ജലി നടക്കും. വൈകിട്ട് നടക്കുന്ന ചടങ്ങിൽ അജിത് കുമാർ രാജ മുഖ്യാതിഥിയാകും. സൗണ്ട് എൻജീനിയർ കെ.ടി.ഫ്രാൻസിസിനെ ആദരിക്കും. 21 ന് രാവിലെ 10.10 മുതൽ രാത്രി 8.08 വരെ തബല ഡേ ആചരിക്കും. ഫാ.തോമസ് ചക്കാലമറ്റത്ത് മുഖ്യാതിഥിയാകും. ഫിലിപ്പ് വി.ഫ്രാൻസിസ് അനുസ്മരണം എം.പി.സുരേന്ദ്രൻ നിർവഹിക്കുമെന്ന് വാർത്താസമ്മേളനത്തിൽ ഹാർമണി സ്‌കൂൾ ഒഫ് മ്യൂസിക് ഡയറക്ടർ ജിമ്മി മാത്യു, കെ.ആർ.അജയഘോഷ്, ടി.വി.ശിവൻ, എം.വി.സുരേഷ്, പി.അജിത്ത് എന്നിവർ അറിയിച്ചു.