1

തൃശൂർ: ബഡ്‌സ് ആക്ട് നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് തൃശൂർ എം.ജി റോഡിലുള്ള അംബിക ആർക്കേഡിലെ ചെമ്മണ്ണൂർ നിധി ലിമിറ്റഡിനെതിരെ ജില്ലാ മജിസ്‌ട്രേറ്റ് നടപടിയെടുത്തു. അമിതപലിശ (12%) വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച്, പണം തിരികെ നൽകാത്തതിനെ തുടർന്നാണിത്. സ്ഥാപനത്തിന്റെയും ഉടമകളുടെയും പേരിലുള്ള സ്വത്തുക്കൾ താത്കാലികമായി ജപ്തി ചെയ്യും. തുടർന്ന് ജപ്തി സ്ഥിരപ്പെടുത്താൻ കോടതിയിൽ ഹർജി നൽകാനും ഉത്തരവിട്ടു. മറ്റ് പ്രതികളുടെയും തൃശൂർ ജില്ലയിലെ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി കണ്ടുകെട്ടാനായി സ്ഥാവര സ്വത്തുകളുടെ മഹസർ, ലൊക്കേഷൻ സ്‌കെച്ച്, തണ്ടപ്പേർ പകർപ്പ് എന്നിവയുൾപ്പെടെ റിപ്പോർട്ട് തഹസിൽദാർമാർ തയ്യാറാക്കും.