വാടാനപ്പിള്ളി: എസ്.എൻ.ഡി.പി തൃത്തല്ലൂർ ശാഖാ ഗുരുജയന്തി വിപുലമായി ആഘോഷിക്കും. രാവിലെ ഗുരുപൂജയ്ക്കുശേഷം പതാക ഉയർത്തൽ. തുടർന്ന് തൃത്തല്ലൂർ സെന്ററിൽ നിന്നും ആരംഭിക്കുന്ന ഗുരുജയന്തി ഘോഷയാത്ര തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കെ.എസ്. ദീപൻ അദ്ധ്യക്ഷനാകും. പി.വി. വിജയൻ മാസ്റ്റർ സ്മാരക എസ്.എസ്.എൽ.സി അവാർഡ് വിതരണം, വിദ്യാർത്ഥികളെയും ശാഖാ മെമ്പർമാരെയും അനുമോദിക്കൽ എന്നിവയുണ്ടാവും.