തൃപ്രയാർ: ജില്ലാ ഈഴവസഭയുടെ വിദ്യാഭ്യാസ പുരസ്‌കാരം, ചികിത്സാ സഹായം, മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണം കേരള വർമ്മ കോളേജ് മുൻ പ്രിൻസിപ്പൽ എം.വി. മധു ഉദ്ഘാടനം ചെയ്തു. ഈഴവ സഭ പ്രസിഡന്റ് ടി.കെ. ഷൺമുഖൻ അദ്ധ്യക്ഷനായി. ആവണങ്ങാട്ട് കളരി അഡ്വ. എ.യു. രഘുരാമ പണിക്കർ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. ചികിത്സാ സാമ്പത്തിക സഹായം പ്രൊഫ. ടി.കെ. സതീഷും മെമ്പർഷിപ്പ് വിതരണം ഡോ. ഇ.എൻ. വിശ്വനാഥനും നിർവഹിച്ചു. എ.കെ. ജനാർദ്ദനൻ, ടി.എൻ. സുഗതൻ, പി.കെ. അശോകൻ, കെ.കെ. ധർമ്മപാലൻ, എൻ.കെ. ലോഹിദാക്ഷൻ, അഡ്വ. സീസർ അറയ്ക്കൽ, ടി.ജി. ധർമ്മരത്‌നം എന്നിവർ സംസാരിച്ചു.