meeting

ചാലക്കുടി: പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന് സർക്കാർ നടപ്പാക്കുന്ന ജനകീയ സദസിന്റെ ചാലക്കുടി മണ്ഡലം യോഗം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടന്നു. സനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ചാലക്കുടി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സാൻജോ വർഗീസ് വിഷയം അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ എബി ജോർജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. ബിജു, പി.വി. വിനോദ്, കെ.പി. ജയിംസ്, ജില്ലാ പഞ്ചായത്ത് അംഗം ജനീഷ് ജോസ്, ജോയിന്റ് ആർ.ടി.ഒ കെ.ബി. സിന്ധു എന്നിവർ സംബന്ധിച്ചു. പൊലീസ്, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ, സ്വകാര്യ ബസുടമാ സംഘം പ്രതിനിധികൾ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.