കൊടുങ്ങല്ലൂർ: സി.പി.എം നേതൃത്വത്തിൽ പി. കൃഷ്ണപിള്ളയുടെ ചരമവാർഷികം ആചരിച്ചു. ഏരിയ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി കെ.ആർ. ജൈത്രൻ പതാക ഉയർത്തി. ദിനാചരണത്തിന്റെ ഭാഗമായി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക സമിതിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികളെ സന്ദർശിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്‌സൺ ടി.കെ. ഗീത ധനസഹായം കൈമാറി. അഷറഫ് സാബാൻ, ടി.പി. പ്രഭേഷ്, കെ.കെ. ഹാഷിക്ക് എന്നിവർ പങ്കെടുത്തു.