ചാലക്കുടി: സോഷ്യലിസ്റ്റ് നേതാവും കർഷകനുമായിരുന്ന എം.സി. ആഗസ്തി മോറേലിയുടെ സ്മരണാർത്ഥം അനുസ്മരണ സമിതി ഏർപ്പെടുത്തിയ അഞ്ചാം അവാർഡ് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്. സുദർശന് നൽകും. മാതൃകാപരമായ സത്യസന്ധത, അർപ്പണബോധം, സാമൂഹികസേവനം എന്നിവ കണക്കിലെടുത്താണ് പുരസ്‌കാരം നൽകുന്നതെന്ന് അവാർഡ് നിർണയ കമ്മിറ്റി ചെയർമാൻ ജയരാജ് വാര്യർ പറഞ്ഞു. ആഗസ്റ്റ് 25ന് ഉച്ചയ്ക്കുശേഷം 2.30ന് ചാലക്കുടി സ്വർണഭവനിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ റവന്യൂ മന്ത്രി കെ. രാജൻ 10001 രൂപയുടെ അവാർഡ് സമ്മാനിക്കും.