പെരിങ്ങോട്ടുകര: വെസ്റ്റ് എസ്.എൻ.ഡി.പി ശാഖ ഗുരുജയന്തിയുടെ ഭാഗമായി 50 നിർദ്ധന കുടുംബങ്ങൾക്ക് അരിയും ചികിത്സാ സഹായവും വിതരണം ചെയ്തു. പെരിങ്ങോട്ടുകര എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ഹണി കണാറ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സജീവൻ ഞാറ്റുവെട്ടി അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി വിനയൻ കക്കേരി, അശോകൻ ഞാറ്റുവെട്ടി, രവീന്ദ്രൻ പാണപ്പറമ്പിൽ, ഷിനോദ് കരാട്ടുപറമ്പിൽ, കുട്ടൻ എന്നിവർ സംബന്ധിച്ചു.