തൃപ്രയാർ: നാട്ടികയിലെ വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു മന്ദിരാങ്കണത്തിൽ ഗുരുദേവന്റെ ജയന്തി ആഘോഷിച്ചു. രാവിലെ ആഘോഷ കമ്മിറ്റി പ്രസിഡന്റ് എ.വി.സഹദേവൻ പീതപതാക ഉയർത്തി. തുടർന്ന് വേണു ശാന്തിയുടെ കാർമ്മികത്വത്തിൽ ഗുരുപൂജ നടന്നു. വിവിധ മേഖലകളിൽ ശ്രീനാരായണ ഗുരുദേവന്റെ ഛായാചിത്രം വഹിച്ചുള്ള വാഹന ഘോഷയാത്ര നിരവധി സ്വീകരണങ്ങളേറ്റുവാങ്ങി.
ആഘോഷ പരിപാടികൾക്ക് പി.കെ.സുഭാഷ് ചന്ദ്രൻ മാസ്റ്റർ, ടി.കെ.ദയാനന്ദൻ, സി.കെ.സുഹാസ്, എൻ.എ.പി.സുരേഷ് കുമാർ, ബെജു കോറോത്ത്, സി.പി.രാമകൃഷ്ണൻ മാസ്റ്റർ, സുരേഷ് ഇയ്യാനി, സി.കെ.ഗോപകുമാർ, ഗണേശൻ ചിരിയാട്ട്, സി.ആർ.ശശിധരൻ, അംബിക ടീച്ചർ, പവിത്രൻ ഇയ്യാനി, സി.ആർ.സുന്ദരൻ, പ്രേമദാസൻ പൊഴേക്കടവിൽ, തിലകൻ പുഞ്ചപ്പാത്ത്, പ്രേംദാസ് വേളേക്കാട്ട്, ദിവാകരൻ കൊടപ്പുള്ളി, ബീന അനുരാജ്, സന്ധ്യ, റസിൻ രാജ്, എം.ആർ.രാജീവ്, ജയപ്രകാശ് വാളക്കടവിൽ, അജയൻ തോട്ടുപുര, സി.എസ്.ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.