ഏങ്ങണ്ടിയൂർ ആയിരംകണ്ണി ശാഖയുടെ ജയന്തി ഘോഷയാത്രയ്ക്ക് ഗുരുകുലം മഠാധിപതി സ്വാമി തീർത്ഥയിൽ നിന്നും യോഗം ബോർഡ് മെമ്പർ പ്രകാശ് കടവിൽ പതാക എറ്റുവാങ്ങുന്നു.
ഏങ്ങണ്ടിയൂർ: എസ്.എൻ.ഡി.പി യോഗം ആയിരംകണ്ണി ശാഖയിൽ ഗുരുജയന്തി ആഘോഷിച്ചു. ഗുരുകുലം മഠാധിപതി സ്വാമി തീർത്ഥ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. യോഗം ബോർഡ് മെമ്പർ പ്രകാശ് കടവിൽ പീതപതാക ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ജയഗോപാൽ വൈക്കാട്ടിൽ പതാക ഉയർത്തി. പ്രസിഡന്റ് കുമാരൻ പനച്ചിക്കൽ അദ്ധ്യക്ഷനായി. ശാഖയിലെ ഗൃഹങ്ങളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങി
ആയിരംകണ്ണി ക്ഷേത്രത്തിലും ഗുരുസന്നിധിയിലും പ്രാർത്ഥിച്ച് ഓഫീസിൽ സമാപിച്ചു. ആയിരംകണ്ണി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഉത്തമൻ കാതോട്ടിനെ ആദരിച്ചു. ജയതിലകൻ ചളിപ്പാട്ട്, മനോജ് കോഴിശ്ശേരി, ഗോവിന്ദലാൽ വൈക്കാട്ടിൽ, പ്രകാശൻ പണിക്കെട്ടി, ബിജോയ് ചളിപ്പാട്ട്, എ.ടി. അഭിലാഷ്, പ്രസന്നൻ ഇയ്യാനി, കെ.ആർ. രോഹിത്, കെ.വി. കൃഷ്ണദാസ്, മാലതി, കാന്തി മനോഹരൻ, ചന്ദ്രമതി കുമാരൻ, ലതാ മോഹൻ, ഷാലി ചാളിപ്പാട്ട്, മൈഥിലി തിലകൻ തുടങ്ങിയവർ നേതൃത്വം നൽകി.