vty-sagha

വാടാനപ്പിള്ളി ശാഖയുടെ രഥസംഗമം യോഗം ബോർഡ് മെമ്പർ പ്രകാശ് കടവിൽ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

വാടാനപ്പിള്ളി : എസ്.എൻ.ഡി.പി യോഗം വാടാനപ്പള്ളി ശാഖാ ഗുരുജയന്തി ആഘോഷം ഗണേശമംഗലം ക്ഷേത്രത്തിൽ നിന്നും രഥസംഗമത്തോടെ നടന്നു. യോഗം ബോർഡ് മെമ്പർ പ്രകാശ് കടവിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. പീതപതാക കൺവീനർ അനിൽകുമാർ ഏറ്റുവാങ്ങി. ചെയർമാൻ സി.എം. രഘുനാഥ് അദ്ധ്യക്ഷനായി. മേപ്രേങ്ങാട്ട് ക്ഷേത്രം, കുന്നത്ത് ക്ഷേത്രം, ചക്കാമടത്തിൽ ക്ഷേത്രം എന്നിവിടങ്ങളിൽ പര്യടനം നടത്തി. ശാഖാ പ്രസിഡന്റ് സി.ജി. രവീന്ദ്രൻ, സെക്രട്ടറി നാരായണ ബാബു, കെ.എ. രാഹുലൻ, ബാലഗോപാൽ, സി.ഡി. സിംഗ്, ടി. പവിത്രൻ, ജയരാജൻ വലിയക്കൽ, ബ്രഹ്മാനന്ദൻ വയക്കാട്ടിൽ, സുഗതൻ ഐക്കാരത്ത്, ലീന സുശീൽ, ലിഷ മണികണ്ഠൻ, സീമ മനോജ്, ശകുന്തള പണ്ടാരൻ, സുനിത രാഹുലൻ തുടങ്ങിയവർ നേതൃത്വം നൽകി.