എസ്.എൻ.ഡി.പി തൃത്തല്ലൂർ ശാഖയുടെ ഗുരുജയന്തി ഘോഷയാത്ര തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
വാടാനപ്പിള്ളി: എസ്.എൻ.ഡി.പി യോഗം തൃത്തല്ലൂർ ശാഖ ഗുരുജയന്തി ആഘോഷിച്ചു. ഗുരുപൂജ, പതാക ഉയർത്തൽ, രഥ ഘോഷയാത്ര, പി.വി. വിജയൻ മാസ്റ്റർ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം, കാർഷിക, വ്യവസായ, വിദ്യാഭ്യാസ മേഖലകളിൽ മികവ് പുലർത്തിയവരെ അനുമോദിക്കൽ, മുതിർന്ന ശാഖാ ഭാരവാഹികളെ ആദരിക്കൽ എന്നിവയുണ്ടായി. തൃത്തല്ലൂർ സെന്ററിൽ നിന്നും ആരംഭിച്ച ഘോഷയാത്ര തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗുരുജയന്തി ആഘോഷക്കമ്മിറ്റി ചെയർമാൻ കെ.എസ്. ദീപൻ അദ്ധ്യക്ഷനായി. ശാഖാ പ്രസിഡന്റ് പി.എസ്. പ്രദീപ് പതാക ഉയർത്തി. പഞ്ചായത്ത് അംഗം കെ.എസ്. ധനീഷ് മുഖ്യതിഥിയായി. ജനറൽ കൺവീനർ സുനിൽ പുളിപ്പറമ്പിൽ പതാക സ്വീകരിച്ചു. ശാഖാ സെക്രട്ടറി വി.ബി. സന്തോഷ് ആമുഖ പ്രഭാഷണം നടത്തി. വനിതാസംഘം യൂണിയൻ സെക്രട്ടറി പി.വി. ശ്രീജാ മൗസമി ജയന്തി സന്ദേശം നൽകി. ലളിത സിദ്ധാർഥൻ ഭദ്രദീപം തെളിച്ചു. വിജയൻ ഗുരുപൂജ നടത്തി. ഷീബ ബിമൽ റോയ്, കെ.പി. പ്രവീൺ, സി.കെ. മധു, സി.പി. ബിമൽ റോയ്, സോമൻ ബ്രാരത്ത്, മോഹനൻ മഞ്ഞിപറമ്പിൽ, പി.ആർ. പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.