kr-dinasan-samsarikunu

കൊടകര: പുതുതായി നിർമ്മിച്ച കൊടകര എസ്.എൻ.ഡി.പി യൂണിയൻ ആസ്ഥാന മന്ദിരത്തോട് ചേർന്ന് ഗുരുമന്ദിരത്തിൽ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടന്നു. ഡോ. അശ്വനിദേവ് തന്ത്രികൾ പ്രതിഷ്ഠാകർമ്മം നിർവഹിച്ചു.
യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ, യോഗം ഡയറക്ടർ, യൂണിയൻ കൗൺസിലർമാർ, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, വൈദികയോഗം, സംഘാടകസമിതി അംഗങ്ങൾ, യൂണിയൻ പരിധിയിലുള്ള ശാഖാ യോഗങ്ങളിലെ ശ്രീനാരായണീയർ ഉൾപ്പെടെ ആയിരക്കണക്കിന് ഗുരുഭക്തരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രതിഷ്ഠ.

പ്രതിഷ്ഠാചടങ്ങുകൾക്ക് വിശ്വംഭരൻ ശാന്തികൾ ഉൾപ്പടെയുള്ള യൂണിയൻ വൈദിക യോഗം നേതൃത്വം നൽകി. പ്രതിഷ്ഠാ കർമ്മങ്ങൾക്ക് ശേഷം യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ സമൂഹാർച്ചന നടന്നു. പ്രതിഷ്ഠാ കർമ്മങ്ങൾക്ക് ശേഷം നടന്ന യോഗത്തിൽ ഡോ. അശ്വിനിദേവ് തന്ത്രികൾ അനുഗ്രഹപ്രഭാഷണം നടത്തി.

യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. സുഗതൻ, യോഗം ഡയറക്ടർ എൻ.ബി. മോഹനൻ, കൗൺസിലർമാരായ പ്രഭാകരൻ മുണ്ടയ്ക്കൽ, നന്ദകുമാർ മലപ്പുറം, കെ.എസ്. സൂരജ്, ശ്രീധരൻ വൈക്കത്താടൻ, സംഘാടകസമിതി വർക്കിംഗ് ചെയർമാൻ നന്ദകുമാർ ചക്കമല്ലിശ്ശേരി, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി കെ.എസ്. ശ്രീരാജ്, പ്രസിഡന്റ് പ്രണവ് ലാൽ, സജിത്ത്, അനിൽകുമാർ ഞാറ്റുവെട്ടി, വനിതാ സംഘം സെക്രട്ടറി സുമ ഷാജി, പ്രസിഡന്റ് സൂര്യ ഗോപകുമാർ, വെദിക യോഗം സെക്രട്ടറി വിശ്വംഭരൻ ശാന്തികൾ, വനിതാ സംഘം വൈസ് പ്രസിഡന്റ് ലീന വിജയൻ, ട്രഷറർ ഷൈല രാജൻ, കേന്ദ്ര സമിതി അംഗങ്ങളായ ലൗലി സുധീർ ബേബി, മിനി പരമേശ്വരൻ, ശാരദ ബാസിൽ തുടങ്ങിയവർ സംസാരിച്ചു.