എടമുട്ടം: എടമുട്ടം സെന്റർ ശാഖയുടെ നേത്യത്വത്തിൽ ഗുരുജയന്തി ആഘോഷിച്ചു. ശാഖാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ എടച്ചാലി പതാക ഉയർത്തി. ഗുരുപൂജയ്ക്ക് ദേവദാസ് ഈരേഴത്ത് കാർമ്മികനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പി.ആർ. താരാനാഥൻ മാസ്റ്റർ അവാർഡുകൾ വിതരണം ചെയ്തു. ഉണ്ണിക്കൃഷ്ണൻ എടച്ചാലി അദ്ധ്യക്ഷനായി. എസ്.എൻ.എസ് സമാജം പ്രസിഡന്റ് ജിതേഷ് കാരയിൽ മുഖ്യാതിഥിയായി. മഹാദേവൻ പാണപ്പറമ്പിൽ, പ്രദീപ് തോട്ടുപുര, സുചിന്ത് പുല്ലാട്ട്, മോഹൻദാസ് വടക്കുംഞ്ചേരി, സുഗുണൻ മണ്ടാംപുള്ളി, ദേവദാസ് ഈരേഴത്ത്, ഗിരിജ പ്രജ്ഞൻ, അമ്പിളി സുചിന്ദ് ബാബു പാണപറമ്പിൽ എന്നിവർ സംബന്ധിച്ചു. പ്രസാദക്കഞ്ഞി വിതരണവും ഉണ്ടായി.