1

തൃശൂർ: ഹ്രസ്വ കാലയളവിനുള്ളിൽ രാജ്യത്തെ ഭരണാധികാരിയെന്ന നിലയിൽ ജനാധിപത്യത്തെ സാർത്ഥകമാക്കി ഏവരെയും വിസ്മയിപ്പിച്ച് കടന്നുപോയ ജനകീയനായ നേതാവാണ് രാജീവ് ഗാന്ധിയെന്ന് തേറമ്പിൽ രാമകൃഷ്ണൻ. ജനാധിപത്യത്തിന്റെ അടിത്തറ രാജ്യത്ത് വിപുലമാക്കിയ രാജീ യുവജനങ്ങളുടെ സ്വപ്‌നത്തിനൊപ്പം സഞ്ചരിച്ച നേതാവാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഡി.സി.സിയിൽ നടത്തിയ രാജീവ് ജന്മദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി. ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട്, കെ.ബി. ശശികുമാർ, രാജേന്ദ്രൻ അരങ്ങത്ത്, ജോൺ ഡാനിയൽ, ഐ.പി. പോൾ, സി.ഒ. ജേക്കബ്ബ്, ഡോ. നിജി ജസ്റ്റിൻ, സി.ഐ. സെബാസ്റ്റ്യൻ, കെ. ഗോപാലകൃഷ്ണൻ, കെ.എച്ച്. ഉസ്മാൻ ഖാൻ, എൻ.കെ. സുധീർ, രാജൻ പല്ലൻ, സെബി കൊടിയൻ, കെ.വി. ദാസൻ, ടി.കെ. പൊറിഞ്ചു, രവി ജോസ് താണിക്കൽ, സിജോ കടവിൽ, എം.എസ്. ശിവരാമകൃഷ്ണൻ, ടി. നിർമല എന്നിവർ പ്രസംഗിച്ചു.