ചേർപ്പ് : ഊരകം എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ ചതയ ദിനം ആഘോഷിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണവും ഗുരുപൂജയും നടന്നു. ശാഖാ പ്രസിഡന്റ് ശ്രീധരൻ തൊട്ടിപ്പറമ്പിൽ അദ്ധ്യക്ഷനായി. സെക്രട്ടറി സോമസുന്ദരം, മുൻ പ്രസിഡന്റ് സുരേന്ദൻ പൂത്തേരി, സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.