കൊടുങ്ങല്ലൂർ: മേത്തല ശ്രീനാരായണ സമാജത്തിന്റെ 170-ാമത് ചതയ ദിനാഘോഷവും ഗുരുദർശന പുരസ്‌കാരവും അവാർഡ് സമർപ്പണവും ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.കെ. നാരായണൻകുട്ടി ശാന്തി ഭദ്രദീപം കൊളുത്തി. ശ്രീനാരായണ സമാജത്തിന്റെ 28-ാമത് ഗുരുദർശന പുരസ്‌കാരം ഷൗക്കത്ത് രചിച്ച ബുദ്ധ:സമ്യക്കായ ജീവിത വീക്ഷണം എന്ന ഗ്രന്ഥത്തിനാണ്. ഉമേഷ് ചള്ളിയിൽ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ബി. സിനി റിപ്പോർട്ട് അവതരിപ്പിച്ചു. പുരസ്‌കാര കൃതിയുടെ അവലോകനം ഡോ. സി. ആദർശ് നിർവഹിച്ചു. ഉപഹാര സമർപ്പണവും 75 വയസ് പൂർത്തിയാക്കിയ സമാജം മെമ്പർമാരെ ആദരിക്കലും വിദ്യാർത്ഥികളെ ആദരിക്കലും ഉമേഷ് ചള്ളിയിൽ നിർവഹിച്ചു. പ്രശംസാപത്ര സമർപ്പണം കെ.ആർ. അമ്പിളി കുമാർ നിർവഹിച്ചു. കൗൺസിലർമാരായ ടി.എസ്. സജീവൻ, ഇ.ജെ. ഹിമേഷ്, അഡ്വ. എം. ബിജുകുമാർ, കെ. ഗോപി എന്നിവർ സംസാരിച്ചു.