st

ചേലക്കര : ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ചേലക്കര യൂണിയനിലും കീഴിലുള്ള വിവിധ ശാഖകളിലും ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഗുരുസ്മരണ പ്രാർത്ഥന, ജയന്തി സമ്മേളനം, വിവിധ മത്സരങ്ങൾ, പ്രസാദ വിതരണം എന്നിവ വിവിധ ശാഖകളിൽ നടന്നു. ചേലക്കര യൂണിയന്റെ ആഭിമുഖ്യത്തിൽ ജയന്തി സമ്മേളനം തലപ്പിള്ളി താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ് എൻ.കെ.നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചേലക്കര യൂണിയൻ പ്രസിഡന്റ് കെ.വി.ജയദാസ് അദ്ധ്യക്ഷനാകും. സെക്രട്ടറി കെ.ആർ.വിദ്യാധരൻ, യോഗം ഡയറക്ടർ ബോർഡ് അംഗം സുജ സുദേവൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ വേണു മാസ്റ്റർ, രവി പാഞ്ഞാൾ, ഉണ്ണിക്കൃഷ്ണൻ, നാരായണൻ ചെറുതുരുത്തി, വി.ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു തലത്തിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും ചികിത്സാ ധനസഹായ വിതരണവും നടന്നു.