sndp

കുന്നംകുളം: എസ്.എൻ.ഡി.പി യോഗം കുന്നംകുളം യൂണിയൻ 170-ാം ശ്രീനാരായണ ഗുരു മഹാജയന്തി ആഘോഷം സംഘടിപ്പിച്ചു. ആഘോഷപരിപാടികളോട് അനുബന്ധിച്ച് കുന്നംകുളം നഗരസഭാ ടൗൺ ഹാളിൽ നിന്ന് ആരംഭിച്ച പദയാത്ര നഗരം ചുറ്റി ടൗൺ ഹാളിൽ എത്തിച്ചേർന്നു. അഞ്ഞൂറിലധികം പേർ പദയാത്രയിൽ പങ്കെടുത്തു. ഗുരുജയന്തിയോട് അനുബന്ധിച്ച് ടൗൺ ഹാളിൽ രാവിലെ 5.30ന് ഗണപതി ഹോമം, പീതപതാക ആരോഹണം, ഹവനം, ശാന്തി മന്ത്രം, ഗുരു പുഷ്പാഞ്ജലി സമർപ്പണം എന്നിവ നടന്നു.

പദയാത്രയ്ക്കുശേഷം നടന്ന പൊതുയോഗം കുന്നംകുളം മുൻ യൂണിയൻ പ്രസിഡന്റ് ടി.ആർ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇൻ ചാർജ് കെ.എം. സുകുമാരൻ അദ്ധ്യക്ഷനായി. ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ ജയന്തി സന്ദേശം നൽകി. ഗുരുജയന്തി ജനറൽ കൺവീനർ ഇ.വി. ശങ്കരനാരായണൻ, സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ സി.കെ. ജോഷി, അഭിഭാഷകരായ സി.എസ്. പ്രതാപൻ, സി.ബി. രാജീവ്, ഷാനി കെ. കൃഷ്ണൻ, പി.ബി. ബാബു എന്നിവരെ ചടങ്ങിൽ ആദരിച്ചു.

യൂണിയൻ സെക്രട്ടറി പി.കെ. മോഹനൻ, ചന്ദ്രൻ കിളിയംപറമ്പിൽ, കെ.ആർ. റജിൽ, പത്മജ മോഹൻ, അനില, ടി.എം. വിമോഷ്, എം.ബി. ദിനേശ്, കെ.കെ. പ്രസന്നകുമാർ, എം.എസ്. പ്രകാശ്, ഗായത്രി, ഐശ്വര്യലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.