കൊടുങ്ങല്ലൂർ : എറിയാട് കെ.വി.എച്ച്.എസ് സ്മാരക മരണാനന്തര സംഘം ശ്രീനാരായണ ഗുരുജയന്തി ആഘോഷവും നിർദ്ധന രോഗികൾക്ക് ചികിത്സാസഹായവും വിതരണം ചെയ്തു. ആഘോഷത്തോട് അനുബന്ധിച്ച് ഭദ്രദീപം തെളിക്കൽ, ഗുരുപൂജ, പ്രാർത്ഥന, പതാക ഉയർത്തൽ, മധുര വിതരണം എന്നിവ നടന്നു. പ്രസിഡന്റ് എം.വി. രാജു പതാക ഉയർത്തി. ചികിത്സാ സഹായ വിതരണം 25 നിർദ്ധനർക്ക് എറിയാട് എട്ടാം വർഡ് മെമ്പർ സേനഹലത നിർവഹിച്ചു. ഒരുമ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അനിൽ താണിക്കപ്പിള്ളി, ശിവരാമൻ, കെ.പി. അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു.