guru

പൂവത്തൂർ : പൂവത്തൂർ എസ്.എൻ.ഡി.പി യോഗം ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. പൂവത്തൂർ എസ്.എൻ.ഡി.പി യോഗം സ്ഥാപക പ്രസിഡന്റ് പി.പി.രാമന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ചതയാഘോഷ പരിപാടികൾ തുടക്കം കുറിച്ചത്.
പൂവത്തൂർ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് റിഷി പൽപ്പു പതാക ഉയർത്തി ഗുരുദേവന്റെ പൂർണ്ണകായ പ്രതിഷ്ഠയിൽ പുഷ്പാർച്ചന നടത്തി. വൈസ് പ്രസിഡന്റ് ഭാസ്‌കരൻ മുക്കോല, സെക്രട്ടറി രാധാകൃഷ്ണൻ, ജയപ്രകാശ് വേളത്ത്, സുരേഷ് പിള്ളാട്ടിൽ, ടി.വി.ജഗദീഷ്, അഭിമന്യു, അനൂപ് പണിക്കശ്ശേരി, ഷൈജു പിള്ളാട്ടിൽ, സുഗുണൻ വാലിയിൽ പങ്കെടുത്തു.