jezhsi

തൃശൂർ: കല്യാൺ സിൽക്‌സ് ഉടമ പട്ടാഭിരാമന് ടീം ജഴ്‌സി സമ്മാനിച്ച് തൃശൂർ ടൈറ്റൻസ് ടീം അംഗങ്ങളും മാനേജ്‌മെന്റും. തൃശൂർ കോർപറേഷൻ ഗ്രൗണ്ടിലായിരുന്നു പരിപാടി. ബിസിനസിനും സാംസ്‌കാരിക പൈതൃകത്തിനും പേരുകേട്ട തൃശൂരിന് പ്രഥമ ടി-20 കേരള ക്രിക്കറ്റ് ലീഗിൽ സ്വന്തമായി ടീം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇതിന് കാരണക്കാരായ ഫിനെസ് ഗ്രൂപ്പിനെയും ടീം ഉടമ സജ്ജാദ്‌ സേഠിനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ ക്രിക്കറ്റിന് ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു ടീമുണ്ടാകുന്നത്. കായിക മേഖലയിൽ പുതിയ മാറ്റത്തിന് തൃശൂർ ടൈറ്റൻസ് വഴിയൊരുക്കുമെന്ന് മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം സി.വി. പാപ്പച്ചൻ പറഞ്ഞു. കളിക്കാർക്ക് ഒപ്പം മുൻകേരള ക്രിക്കറ്റ് ടീം ക്യാപ്ടനും ടൈറ്റൻസിന്റെ മുഖ്യ പരിശീലകനുമായ സുനിൽ ഒയാസിസ്, ടൈറ്റൻസ് സി.ഇ.ഒ: ശ്രീജിത്ത് രാജൻ, ടീം മെന്റർ സുനിൽ, തൃശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ജോസ്‌ പോൾ എന്നിവരും പങ്കെടുത്തു.