തൃശൂർ : അഖില കേരള മാരാർ ക്ഷേമസഭ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം.മോഹന മാരാർ അദ്ധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയായി. കലാപരിപാടികൾ കിഴക്കൂട്ട് അനിയൻ മാരാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പെരുവനം സതീശൻ മാരാർ അദ്ധ്യക്ഷനായി. ആർ.വേലായുധൻ മാരാർ, പി.എം.നാരായണൻ മാരാർ, സോപാനധ്വനി മാനേജർ എം.കെ.കൃഷ്ണകുമാർ, വിദ്യാസാഗർ, ബിജു മാരാത്ത്, പരയ്ക്കാട് തങ്കപ്പൻ മാരാർ, തൃപ്രയാർ അനിയൻ മാരാർ എന്നിവർ സംസാരിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വിദ്യാധരൻ മാസ്റ്റർ, സംഗീത നാടക അക്കാഡമി അവാർഡ് നേടിയ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, ആർ.വേലായുധൻ മാരാർ എന്നിവരെ ആദരിച്ചു.