sndp-pudukad-union

പുതുക്കാട്: പുതുക്കാട് യൂണിയൻ മന്ദിരത്തിൽ ഗുരുപൂജ, പ്രാർത്ഥനായോഗം എന്നിവ നടത്തി. ഡയറക്ടർ ബോർഡ് അംഗം കെ.ആർ. ഗോപാലൻ ഭദ്രദീപം തെളിച്ചു. പ്രസിഡന്റ് സി.ജെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.കെ. രവീന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗം കെ.ആർ. രഘു മാസ്റ്റർ, പെൻഷനേഴ്‌സ് കൗൺസിൽ സംസ്ഥന കമ്മിറ്റി അംഗം, എം.കെ. നാരായണൻ, പി.ആർ. വിജയകുമാർ, അഭിലാഷ് പാറമേൽ, നിഖിൽ വൈക്കത്താടൻ എന്നിവർ സംസാരിച്ചു.