വരന്തരപ്പിള്ളി : വടക്കുമുറി, കോരനോടി ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ പാലക്കൽ ശ്രീ ഭഗവതി ക്ഷേത്ര യോഗത്തിന്റെ സഹകരണത്തോടെ ഗുരു ജയന്തി ഘോഷയാത്ര നടത്തി. സന്തോഷ് തണ്ടാശേരി, ദാസൻ കിഴക്കൂടൻ, സുകുമാരൻ ചിറ്റിയാൻ, മോഹൻദാസ് മുളക്കൽ, ക്ഷേത്രം ഭാരവാഹികളായ സുബ്രൻ ഇടശ്ശേരി, ടി.എസ്.അനിൽ, ഉഷ സുരേഷ് എന്നിവർ നേതൃത്വം നൽകി.
ചെങ്ങാലൂർ: എസ്.എൻ പുരം ശാഖയിൽ വിവിധ ആഘോഷ പരിപാടികൾ നടത്തി. വയനാട് ദുരന്തത്തിൽ അനുശോചിച്ചു. ദുരിതം അനുഭവിക്കുന്നവർക്കും ശാന്തി മന്ത്ര പ്രാർത്ഥന നടത്തി. പ്രാർത്ഥനാ യോഗത്തിൽ ലഭിച്ച കാണിക്ക മുഴുവനായും വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. യൂണിയൻ ഡയറക്ടർ ബോർഡ് അംഗം കെ.എം.ബാബുരാജ് പണം ഏറ്റുവാങ്ങി. ജയന്തി ഘോഷയാത്രയും എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ബേബി കീടായി മുഖ്യപ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് വിനോദ് പുഴക്കടവിൽ അദ്ധ്യക്ഷനായി. സെക്രട്ടറി സി.എസ്.സുരേഷ്, പി.ആർ.വിജയകുമാർ, സുനിതാ വേണു, വിനീത സഹദേവൻ, ജിഷ ഷണ്മുഖൻ എന്നിവർ സംസാരിച്ചു.