വടക്കാഞ്ചേരി : ഗുരുദേവ സന്ദേശങ്ങൾ ലോകത്തിനാകെ വഴി കാട്ടിയാണെന്ന് തോൽപ്പാവകൂത്ത് കലാകാരൻ രാമചന്ദ്ര പുലവർ പറഞ്ഞു. ഒരു ജനതയ്ക്കാകെ നേരായ വെളിച്ചം പകർന്നുനൽകാൻ ഗുരുദേവന് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുദേവന്റെ 170-ാമത് ജയന്തിയോടനുബന്ധിച്ച് നടന്ന ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് എം.എസ്. ധർമ്മരാജൻ അദ്ധ്യക്ഷനായി. സാമൂഹികപ്രവർത്തകൻ ഡോ:ഐശ്വര്യ സരേഷ് മുഖ്യാതിഥിയായി. സെക്രട്ടറി ടി.ആർ.രാജേഷ്, വൈസ് പ്രസിഡന്റ് പി.കെ.ഭരതൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.വി.ശിവദാസൻ, പി.എ.മുരളി, എം.കെ.ബാബു, പി.ജി.ബിനോയ്, കെ.കെ.ബിജു, കെ.വി.രവി, അനിത ശശിധരൻ, ടി.കെ.വിനോദ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ പി.എം.ദാസൻ, സി.ആർ.രാജൻ, ഇ.ആർ.ജയപ്രകാശൻ, ക്ഷേത്രം മേൽശാന്തി മഹോദയ എന്നിവർ സംസാരിച്ചു.
വിവിധ പ്രതിഭകളെ ആദരിച്ചു. ആര്യം പാടം സെന്ററിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ വനിതകളും കുട്ടികളുമടക്കം നിരവധി പേർ കണ്ണികളായി.
ഘോഷയാത്ര : മലാക്കയ്ക്ക് ഒന്നാം സ്ഥാനം
ഗുരുജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്രയിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ചതിനും മികച്ച പ്രകടനത്തിനും മലാക്ക ശാഖയ്ക്ക് ഒന്നാം സ്ഥാനം. തയ്യൂർ, കുട്ടംകുളം ശാഖകൾ രണ്ടും, മൂന്നും സ്ഥാനം നേടി. കുമരനെല്ലൂർ ശാഖയ്ക്കാണ് മൂന്നാം സ്ഥാനം. സമ്മാന തുക കുമരനെല്ലൂർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.