ഗുരുവായൂർ: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയനിൽ ഗുരുജയന്തിയോട് അനുബന്ധിച്ച് ഗുരുപൂജയും ഭജനാവലിയും നടത്തി. സ്വാഗതസംഘം ചെയർമാൻ കെ.വി.രവീന്ദ്രൻ പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി പി.എ.സജീവൻ ചതയദിന സന്ദേശം നൽകി. യൂണിയൻ ബോർഡ് അംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, കൗൺസിലർമാർ, യൂത്ത് മൂവ്‌മെന്റ്, വനിതാസംഘം ഭാരവാഹികൾ പങ്കെടുത്തു.
62 ശാഖകളിലും അതിവിപുലമായി ആഘോഷം നടത്തി. പുത്തൻപല്ലി ശാഖയിൽ യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.എ.സജീവൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടത്തി. കാരക്കാട് ശാഖയിൽ യൂണിയൻ സെക്രട്ടറി പി.എ.സജീവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ കെ.പ്രധാൻ ജയന്തി സന്ദേശം നൽകി. ഇരിങ്ങാപ്പുറം ശാഖയിൽ പി.എ.സജീവൻ ഉദ്ഘാടനം നിർവഹിച്ചു. വിമലാനന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചവടി ശാഖയിൽ യൂണിയൻ കൗൺസിലർ കെ.കെ.രാജൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ ആദരിച്ചു. ചേലൂർ ശാഖ, വാകശാഖ, എളവള്ളി ശാഖ, ചിറ്റാട്ടുകര ശാഖ, മണക്കോട്ടുകാവ് ശാഖ, ഊരകം ശാഖ, മധുക്കര ശാഖ, പെരുവല്ലൂർ ശാഖ, മുല്ലശ്ശേരി ശാഖ, ഇരിമ്പ്രനെല്ലൂർ ശാഖ എന്നിവിടങ്ങളിൽ ദിവ്യ ജ്യോതി പ്രയാണവും സമ്മേളനവും നടന്നു. പാവറട്ടി, പാലയൂർ, ബ്ലാങ്ങാട്, മണത്തല, തൈക്കാട്, ബ്രഹ്മക്കുളം തുടങ്ങി എല്ലാ ശാഖകളിലും ജയന്തി സമ്മേളനവും വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും നടത്തി.