വലപ്പാട് : എസ്.എൻ.ഡി.പി യോഗം വലപ്പാട് ശാഖാ ഗുരുജയന്തി ആഘോഷിച്ചു. രാവിലെ ഗുരുപൂജ നടന്നു. ശാഖാ പ്രസിഡന്റ് പുഷ്പാംഗദൻ നടൂപറമ്പിൽ പതാക ഉയർത്തി. തുടർന്ന് ചേർന്ന പൊതുസമ്മേളനത്തിൽ ചെയർമാൻ ഹരിനാഥ് കരുവത്തിൽ അദ്ധ്യക്ഷനായി. ഷെല്ലി സുഗുണൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ചതയദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിലെ വിജയികളെയും അനുമോദിച്ചു. മൊമെന്റോയും ക്യാഷ് അവാർഡുകളും സമ്മാനിച്ചു. ആഘോഷക്കമ്മിറ്റി രക്ഷാധികാരി ജയരാജൻ സമ്മാനങ്ങൾ വിതരണം ചെയ്തു. കൺവീനർ കൃഷ്ണകുമാർ പണിക്കെട്ടി, ബിജോയ് എരണേഴത്ത്, രാഹുലൻ വേളേക്കാട്ട്, പ്രസാദ് മൂത്തേഴത്ത് എന്നിവർ സംബന്ധിച്ചു. വാഹനഘോഷയാത്രയും ഉണ്ടായി.