1

തൃശൂർ: കൂർക്കഞ്ചേരി ശ്രീനാരായണ ഭക്തപരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 170-ാം ജയന്തിയുടെ ഭാഗമായി പൊതുസമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. മേയർ എം.കെ. വർഗീസ് മുഖ്യാതിഥിയായി. എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് വിനേഷ് തയ്യിൽ അദ്ധ്യക്ഷനായി. സിവിൽ സർവീസ്, എം.ബി.ബി.എസ് എന്നിവയിൽ ഉന്നതവിദ്യാഭ്യാസം നേടിയവർക്കും, പരീക്ഷകളിൽ എ പ്‌ളസ് നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണവും, വിദ്യാഭ്യാസ ധനസഹായം വിതരണവും സമ്മാനദാനവും നിർവഹിച്ചു. ജയന്തിയോട് അനുബന്ധിച്ച് നടന്ന ദൈവദശകം ചൊല്ലൽ ഒന്നാം സ്ഥാനം ലഭിച്ച ടി.എസ്. അഭിനവ് സമ്മാനത്തുക വയനാട് ദുരന്തനിവാരണ ഫണ്ടിലേക്കായി യോഗത്തിലേക്ക് തിരികെ നൽകി. സെക്രട്ടറി ജിനേഷ്, യോഗം ട്രഷറർ സുനിൽകുമാർ പയ്യപ്പാടൻ, കെ. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. വൈകീട്ട് ആറിന് പർണശാലയിൽ 328-ാം ചതയദിന പൂജയും പ്രാർത്ഥനയും നടന്നു. എസ്.എൻ.ബി.പി യോഗം അസി. സെക്രട്ടറി സന്തോഷ് കിളവൻപറമ്പിൽ, കൺവീനർ പി.ബി. അനൂപ്കുമാർ പാമ്പുംകാട്ടിൽ, ഭരണസമിതി അംഗങ്ങളായ സദാനന്ദൻ വാഴപ്പള്ളി, കെ.ആർ. മോഹനൻ, പ്രസന്നൻ കോലഴിക്കാരൻ, പ്രകാശൻ കൂട്ടാല, കെ.കെ. മുകുന്ദൻ കുരുമ്പേപറമ്പിൽ, ഉന്മേഷ് പാറയിൽ, ടി.ആർ. രെഞ്ചു, പ്രസാദ് പരാരത്ത് എന്നിവർ നേതൃത്വം നൽകി. മേൽശാന്തി വി.കെ. രമേഷ് ശാന്തിയുടെ കാർമ്മികത്വത്തിൽ വൈസ് പ്രസിഡന്റ് ജയൻ കൂനമ്പാടൻ ധർമ്മപതാക ഉയർത്തിയതിന് ശേഷം ഗുരുദേവ മണ്ഡപത്തിൽ സമൂഹ പ്രാർത്ഥനയും, അർച്ചനയും നടന്നു.