1

തൃശൂർ: എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷത്തിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ പ്രസിഡന്റ് ഇ.കെ. സുധാകരൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് സ്വാഗതം പറഞ്ഞു. സിനിമാതാരം ദേവൻ ശ്രീനിവാസൻ, എളനാട് മിൽക്കിന്റെ മാനേജിംഗ് ഡയറക്ടർ സജീഷ്‌കുമാർ കെ.എം എന്നിവർ മുഖ്യാതിഥികളായി. യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ ടി.വി. ചന്ദ്രൻ, ചിന്തു ചന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ ശിവദാസൻ താമരശ്ശേരി, എൻ.കെ. രാമൻ, രാജേഷ് തിരുത്തോളി, ജനാർദ്ദനൻ പുളിങ്കുഴി, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് എ.വി. ബീന ടീച്ചർ, സെക്രട്ടറി കുമാരി രമേശൻ, പെൻഷനേഴ്‌സ് കൗൺസിൽ സംസ്ഥാന സെക്രട്ടറി അഡ്വ. എം.എൻ. ശശിധരൻ, പെൻഷനേഴ്‌സ് കൗൺസിൽ യൂണിയൻ ചെയർമാൻ കെ.ഡി. മനോജ്, കൺവീനർ കെ. എസ്. രമേശൻ, എസ്.എൻ.ഡിപി യോഗം യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം പ്രശാന്ത് ഇ.പി, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ.എസ്. വിനൂപ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.ആർ. ജിതിൻ എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ ജോയിന്റ് സെക്രട്ടറി സുബീഷ് ചന്ദ്രൻ, ഷിനോജ് പ്രഭാകർ, ഷിബു വൈലോപ്പിള്ളി, രഞ്ജിത്ത് കാരിയങ്ങാട്ടിൽ, ജിമിത്ത് ഓഫീസ് സെക്രട്ടറി സുജിത എന്നിവർ പങ്കെടുത്തു. കർഷകരെയും, വിദ്യാർത്ഥികളെയും, സത്യഭാമ ടീച്ചറെയും ആദരിച്ചു. യൂണിയൻ വൈസ്.പ്രസിഡന്റ് സുബ്രഹ്മണ്യൻ പൊന്നൂക്കര നന്ദി പറഞ്ഞു.