മാള: അഷ്ടമിച്ചിറ എസ്.എൻ.ഡി.പി ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആചരിച്ചു. വയനാട് മഹാദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി. ഗുരു കീർത്തനാലാപനത്തോടെ സമ്മേളനം ആരംഭിച്ചു. ശാഖാ പ്രസിഡന്റ് രാജൻ നടുമുറി അദ്ധ്യക്ഷനായി. മാള യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ, പ്രസിഡന്റ് പി.കെ. സാബു, ശാഖാ സെക്രട്ടറി ചന്ദ്രൻ മരോട്ടിക്കുന്നത്ത്, ഇന്ദിരാ സുബ്രഹ്മണ്യൻ, ജയരാജ് വാക്കയിൽ, രവി നടുമുറി എന്നിവർ പ്രസംഗിച്ചു. അമൃതഭോജനത്തിന് ശേഷം സമ്മേളനം സമാപിച്ചു.