1

തൃശൂർ : ബാലഗോകുലം തൃശ്ശിവപേരൂർ മഹാനഗറിന്റെ ആഭിമുഖ്യത്തിൽ 26ന് നടക്കുന്ന മഹാശോഭയാത്ര വൈകിട്ട് 4.45 ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം അദ്ധ്യക്ഷ ഡോ.ലതാ രാജ് അദ്ധ്യക്ഷത വഹിക്കും. ബാലഗോകുലം ഉത്തര മേഖല അദ്ധ്യക്ഷൻ എൻ.ഹരീന്ദ്രൻ ജന്മാഷ്ടമി സന്ദേശം നൽകും. വയനാട്ടിലെ കുട്ടികൾക്കുള്ള സ്‌നേഹനിധി സമർപ്പണവും നടക്കും. കുട്ടനെല്ലൂർ, അഞ്ചേരി, വളർക്കാവ്, നെല്ലിക്കുന്ന്, കുന്നത്തുംകര, ചേലക്കോട്ടുകര, കിഴക്കുംപാട്ടുകര, നെട്ടിശേരി, മുക്കാട്ടുകര, നല്ലങ്കര, ചെമ്പൂക്കാവ്, തിരുവമ്പാടി, കുട്ടൻകുളങ്ങര, പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോൾ, തേഞ്ചിത്തുകാവ്, പുതൂർക്കര, കോട്ടപ്പുറം, അരണാട്ടുകര, കൂർക്കഞ്ചേരി, കണ്ണൻകുളങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നത്തുന്ന ശോഭയാത്രകൾ പാറമേക്കാവിന് മുന്നിൽ സംഗമിച്ച് മഹാശോഭയാത്രയായി നായ്ക്കനാൽ വഴി വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ സമാപിക്കും. ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ദിനം ആചരിക്കും. ബാലഗോകുലം ഉത്തര മേഖലയുടെ നേതൃത്വത്തിൽ തൃശൂർ മുതൽ കാസർകോട് വരെ 3000 ശോഭയാത്രകൾ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ഉത്തര മേഖല പ്രസിഡന്റ് എൻ.ഹരീന്ദ്രൻ, പി.ആർ.പ്രമോദ്, ഷമ്മി പനയ്ക്കൽ, വി.എൻ.ഹരി എന്നിവർ പങ്കെടുത്തു.