മാള: പൊയ്യ എസ്.എൻ.ഡി.പി ശാഖയിൽ ശ്രീനാരായണ ജയന്തിയോട് അനുബന്ധിച്ച് ഗുരുധർമ്മ സന്ദേശ യാത്ര നടത്തി. പൊതുസമ്മേളനം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം.കെ. തിലകൻ ഉദ്ഘാടനം ചെയ്തു. മുൻ ശാഖാ പ്രസിഡന്റ് കത്തനാംപറമ്പിൽ പരമേശ്വരൻ ഭദ്രദീപം തെളിച്ചു. ശാഖാ പ്രസിഡന്റ് മുരുകൻ കെ. പൊന്നത്ത് അദ്ധ്യക്ഷനായി. ആഘോഷക്കമ്മിറ്റി ചെയർമാൻ വി.എസ്. ജിബീഷ്, കെ.ബി. ശശി കൈതക്കാട്, മറൈൻ എൻജിനിയറിംഗിൽ ബിരുദം നേടിയ അപ്പുഴി ഐശ്വര്യ പ്രദീപ്, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു. ആദ്യകാല പ്രവർത്തകരായിരുന്ന വേട്ടുവന്ത്ര വേലായുധൻ അറുകാട്ട് സുഗതൻ എന്നിവരുടെ ഫോട്ടോകൾ അനാച്ഛാദനം ചെയ്തു. ശാഖാ സെക്രട്ടറി കെ.ഡി. വിബിൻ സംഘടനാസന്ദേശം നൽകി. ഡിൽഷൻ കൊട്ടേക്കാട്ട്, രസ്‌ന ബൈജു, പ്രകാശൻ പള്ളിയിൽ, വി.എസ്. സജീവൻ, പി.കെ. ശിവാനന്ദൻ, ടി.എം. സന്ദീപ് എന്നിവർ പ്രസംഗിച്ചു.