bjp

തൃശൂർ :ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പൂഴ്ത്തിവച്ച ഭാഗങ്ങളും പുറത്തുവിടണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. പലരെയും രക്ഷിക്കാനുള്ള നീക്കമാണ് മന്ത്രി സജി ചെറിയാന്റേത്. ഇത്രയും ഗുരുതരമായ റിപ്പോർട്ട് ഉണ്ടായിട്ടും അത് പുറത്ത് വിട്ട് കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിന് പിന്നിൽ ദുരൂഹതയുണ്ട്. റിപ്പോർട്ട് പുറത്ത് വിടാതിരിക്കുന്നതിന് മന്ത്രിക്ക് എന്ത് കിട്ടിയെന്ന് വ്യക്തമാക്കണം.ഭരണഘടനയെ അംഗീകരിക്കാത്ത അദ്ദേഹം മന്ത്രിസഭയിൽ നിന്നും പുറത്താക്കണം. തൊഴിലിടങ്ങളിൽ പീഡനം നടത്തുന്നവർക്ക് എന്താണ് ശിക്ഷയെന്ന് അറിയാത്തവരല്ല കുറ്റക്കാരെ രക്ഷിക്കാൻ ശ്രമിക്കുന്നത്. താൻ ഇരകൾക്കൊപ്പം നിൽക്കും. കുറ്റക്കാർക്കെതിരെ സ്വമേധയാ കേസെടുക്കാൻ മടിക്കരുത്.