എസ്.എൻ.ഡി.പി വെങ്ങിണിശ്ശേരി സൗത്ത് ശാഖയുടെ നേതൃത്വത്തിൽ നടന്ന ചതയ ദിനാഘോഷം.
ചേർപ്പ് : വെങ്ങിണിശ്ശേരി എസ്.എൻ.ഡി.പി സൗത്ത് ശാഖയുടെ നേതൃത്വത്തിൽ ചതയ ദിനം ആഘോഷിച്ചു. ശാഖാ പ്രസിഡന്റ് എ.കെ. ഗിരിജൻ അദ്ധ്യക്ഷനായി. ശ്രീജിത്ത് രാജൻ ഗുരുസ്മരണ നടത്തി. പെരിങ്ങോട്ടുകര യൂണിയൻ വനിതാസംഘം പ്രസിഡന്റ് അനിത പ്രസന്നൻ, ഷൺമുഖൻ കളപ്പുരപ്പറമ്പിൽ, ജനാർദ്ദനൻ തടത്തിൽ, ഗീതാ ജനാർദ്ദനൻ, വിജയ ഷൺമുഖൻ, രവി പറവത്ത്, മനോജ് അയപ്പത്ത് എന്നിവർ പ്രസംഗിച്ചു.