കൊടുങ്ങല്ലൂർ : മൂന്നു വർഷമായി ജില്ലയിൽ ഏറ്റവും കൂടുതൽ കള്ള് ചെത്തി ഉത്പാദിപ്പിച്ച തൊഴിലാളി കെ.ടി. രജീഷിനും ആദ്യമായി കള്ള് ചെത്തി ഏറ്റവും കൂടുതൽ കള്ള് ഉത്പ്പാദിപ്പിച്ച തൊഴിലാളി എം.വി. സുമേഷിനെയും റേഞ്ച് കള്ള് കമ്പനി മാനേജ്‌മെന്റ് ആദരിച്ചു. മാനേജിംഗ് ഡയറക്ടർ ടി.എം. മോഹനൻ തൊഴിലാളികളെ ആദരിച്ചു. രാധാകൃഷ്ണൻ പുളിഞ്ചോട് അദ്ധ്യക്ഷനായി. ചെത്തു മദ്യവ്യവസായ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സെക്രട്ടറി ഇ.ജി. സുരേന്ദ്രൻ, ടോഡി ആൻഡ് അബ്കാരി മസ്ദൂർ സംഘം (ബി.എം.എസ്) കൊടുങ്ങല്ലൂർ റേഞ്ച് സെക്രട്ടറി എൻ.എം. രാമകൃഷ്ണൻ, വ്യവസായ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) കൊടുങ്ങല്ലൂർ റേഞ്ച് സെക്രട്ടറി വി.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.